യു കെ : നടന്‍ മമ്മൂട്ടിയില്‍ നിന്ന് അവാര്‍ഡും അനുഗ്രഹവും വാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷം മറച്ചുവയ്ക്കാതെ നടന്‍ ടൊവിനോ തോമസ്.
യുകെ മാഞ്ചെസ്റ്ററില്‍ നടന്ന ആനന്ദ് ടിവി അവാര്‍ഡിനിടെയാണ് ടൊവിനോയുടെ പ്രിയനിമിഷം അരങ്ങേറിയത്. "മമ്മുക്കയുടെ കയ്യീന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല", എന്ന് കുറിച്ചാണ് ടൊവിനോ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത് മമ്മൂട്ടിയാണ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രസകരമായാണ് അദ്ദേഹം ടൊവിനോയാണ് അവാര്‍ഡ് ജേതാവ് എന്ന് കാണികളെ അറിയിച്ചത്.
"ഈ അവാര്‍ഡ് ഭാര്യയും ഭര്‍ത്താവും കൂടെ വന്നുചേര്‍ന്ന ഒരാള്‍ക്കുള്ളതാണ്. ഈ അവാര്‍ഡ് നമ്മള്‍ ഏറ്റവും അടുത്തുകണ്ട സിനിമയില്‍ ഏറ്റവും സാക്രിഫൈസിങ് ഹീറോയുടെ റോള്‍ അവതരിപ്പിച്ച ആള്‍ക്കുള്ളതാണ്. ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോള്‍ നമ്മുടെയൊക്കെ നെഞ്ചിലൊരു നീറ്റലുണ്ടാകും.
നമ്മുടെ മലയാളത്തില്‍ ആദ്യത്തെ സൂപ്പര്‍ ഹീറോ കഥാപാത്രം അഭിനയിച്ച ആളാണ്. ഞാനെന്തിനാ പേര് പറയുന്നത്... ടൊവിനോ തോമസ്", എന്ന് പറഞ്ഞാണ് മമ്മൂട്ടി ടൊവിനോയെ ഞെട്ടിച്ചത്.
മമ്മൂക്ക എന്നെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ ഇതെനിക്കൊരു സിഡിയില്‍ ആക്കിതന്നാല്‍ ഞാന്‍ വീട്ടിലിട്ട് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുമെന്നാണ് സന്തോഷം മറച്ചുപിടിക്കാതെ ടൊവിനോ സ്‌റ്റേജില്‍ പറഞ്ഞത്.