വെള്ളക്കെട്ട് ഒഴിയാത്ത അപ്പർ കുട്ടനാട്ടിൽ വയോധികന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത് പാലത്തിന് മുകളിൽ.!

ആലപ്പുഴ: വെള്ളക്കെട്ട് ഒഴിയാത്ത അപ്പർ കുട്ടനാട്ടിൽ വയോധികന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത് പാലത്തിന് മുകളിൽ. ശ്വാസതടസ്സത്തെ തുടർന്ന് മരിച്ച പെരിങ്ങര സ്വദേശി പി.സി. കുഞ്ഞുമോന്‍റെ സംസ്കാരം വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങാത്തത് കാരണം മൂന്ന് ദിവസമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെയാണ് പാലത്തിന് മുകളിൽ ചിതകൂട്ടി ദഹിപ്പിക്കേണ്ടി വന്നത്.

മഴ കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലെ ദുരിതം തീരുന്നില്ല. മൂന്ന് ദിവസം മുൻപ് മരിച്ച 73 കാരൻ കുഞ്ഞുമോന്‍റെ സംസ്കാര ചടങ്ങുകളാണ്, അയ്യനാവേലി പാലത്തിന് മുകളിൽ നടത്തേണ്ടിവന്നത്. വീടും പരിസരവും എല്ലാം വെള്ളം കയറിക്കിടക്കുമ്പോൾ മൃതദേഹം മറ്റ് എങ്ങും ദഹിപ്പിക്കാനാകില്ല. പൊതുപ്രവർത്തകൻ കൂടിയായ കുഞ്ഞുമോന് പാലത്തിന് മുകളിൽ വെച്ച് നാട്ടുകാർ അന്ത്യാഞ്ജലി അർപ്പിച്ചു
Previous Post Next Post