സ്ത്രീയുടെ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്.
മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം.
കഴുത്തില്‍ തുണി ചുറ്റിയ നിലയിലാണ് മൃതദേഹം.
മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.
ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇവരെ കാണാനില്ലെന്ന് പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം നടന്നുവരികയാണ് മൃതദേഹം കണ്ടെത്തിയത്.
2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി