ന്യുയോർക്ക് : വിമാനം പറത്തുന്നതിനിടെ 79 -കാരനായ പൈലറ്റ് ബോധരഹിതനായി വീണപ്പോൾ യാത്രക്കാരി, വിമാനത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള യാത്രയുടെ അവസാനമാണ് പൈലറ്റ് ബോധരഹിതനായത്. 2006 മോഡൽ പൈപ്പർ മെറിഡിയൻ വിമാനത്തിൽ രണ്ട് യാത്രക്കാരാണ് ഈ സമയം ഉണ്ടായിരുന്നത്.ജൂലൈ 15 ശനിയാഴ്ച, യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിലാണ് സംഭവമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 ന് വിമാനം അപകടമേഖലയിൽ ഇറക്കിയതായി വനിതാ യാത്രക്കാരി സന്ദേശം നൽകി. ദ്വീപിലെ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു വിമാനം ഇറങ്ങിയത്. അപ്രതീക്ഷിതമായ ലാന്റിംഗിനിടെ വിമാനത്തിന്റെ ഇടത് ചിറക് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തിൽപ്പെട്ടവർ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായിട്ടാണ് പുറത്തുവരുന്ന വിവരം.യാത്രക്കാരും പൈലറ്റും കണക്റ്റിക്കട്ടിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 79 കാരനായ പൈലറ്റിൻറെ ജീവൻ അപകടകരമായ അവസ്ഥയിലായതിനാൽ ബോസ്റ്റണിലെ ഒരു മെഡിക്കൽ സെൻറിറിലേക്ക് കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല