കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂർ ആസ്ഥാനമായ സംഘടനയുടെ ഹർജിയാണ് തള്ളിയത്. വിഷയത്തിൽ ഇടപെടാൻ ആവില്ലെന്നും, ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരത്തേക്ക് എത്താൻ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടെന്നും, തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സൗകര്യമാകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി.
Jowan Madhumala
0
Tags
Top Stories