ഉമ്മൻചാണ്ടിയുടെ
സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെ കൂടിഅനുമതി പ്രകാരം.
ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.
ഹെലികോപ്റ്റർ ആയിരിക്കും മൃതദേഹം എത്തിക്കുക
തുടർന്ന് കെപിസിസിയിലും ദർബാർ ഹാളിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിക്കും.
നാളെ കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് റോഡ് മാർഗ്ഗം മൃതദേഹം കൊണ്ടുവരും.
സംസ്കാരം പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .
മൃതദേഹം കൊണ്ടുവരുന്നതും, സംസ്കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.