തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്.അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ശുചി മുറിക്ക് പിന്നിൽ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കൾ കടിച്ച് കടൽ തീരത്തേക്ക് കൊണ്ട് പോകുകയായിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തു വന്നത്.
പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു, ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍
Jowan Madhumala
0