മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നു



 
 തിരുവനന്തപുരം ; മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ച് സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. 

ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായത്. മൂന്നു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയിൽപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. 

മെന്റസ്, ബിജു, കുഞ്ഞുമോൻ, ബിജു എന്നീ തൊഴിലാളി കളാണ് വള്ളത്തിലു ണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത് .
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുതലപ്പൊഴിയിൽ മീൻപിടിത്തവള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ പതിവ് സംഭവമാണ്.


أحدث أقدم