സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു.


സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. 28 വയസായിരുന്നു. അവിവാഹിതനാണ്.
അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.
Previous Post Next Post