തൃശൂർ:∙വയോധിക ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവു പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണു കൊലപ്പെടുത്തിയത്. ഇവരുടെ മാനസിക ദൗർബല്യമുള്ള ചെറുമകനാണു കൊലപ്പെടുത്തിയതെന്നും കൃത്യത്തിനു ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പിന്നീടു നടത്തിയ തിരച്ചിലില്‍ ഇയാളെ അറസ്റ്റ് ചെയ്തു.
വയോധിക ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
ജോവാൻ മധുമല
0