വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.


പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. വേങ്ങത്തടത്തിൽ ജോബിൻ (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും ഒപ്പം ഇയാൾ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്നുള്ള കൊലപാതകമെന്നുമാണ് സംശയം. സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post