വിലാപയാത്ര തുടങ്ങി, കോട്ടയത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി; എംസി റോഡില്‍ ഗതാഗത നിയന്ത്രണം



 കോട്ടയം : ഇന്ന് എംസി റോഡില്‍ ഗതാഗത നിയന്ത്രണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തിയിട്ടുള്ളത്.

 തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും.

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കും.

 പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ശേഷം അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post