കോട്ടയത്ത് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ പത്തൊൻപതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് അതിക്രമം കാണിച്ചത്


കോട്ടയം; നടുറോഡിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ പത്തൊൻപതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവ് അതിക്രമം കാണിച്ചത്. സംഭവത്തിൽ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡിൽ വച്ചാണ് യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയത്.

പെൺകുട്ടി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ ബൈക്കിലെത്തിയത്. പെൺകുട്ടി ദൃശ്യങ്ങൾ പകർത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ അടുത്തേക്ക് യുവാവ് വന്നുവെങ്കിലും യുവതി ഓടിമാറുകയായിരുന്നു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടിൽ അഭയം തേടി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Previous Post Next Post