അടിമാലിയിൽ പുലിയിറങ്ങി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്



 അടിമാലി : അടിമാലിയിലെ വെള്ളത്തൂവലിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണ മെന്ന മുന്നറിയിപ്പുമായി വനം വകുപ്പ്.

 ആയിരമേക്കർ പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് പുലി ഇറങ്ങിയത്. പുലിയുടെ ദൃശ്യങ്ങൾ പള്ളിക്ക് സമീപത്തെ മഠത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും ലഭിച്ചു.

ദൃശ്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് നടപടികൾ തുടങ്ങി. കൂടാതെ, പ്രദേശവാസികൾ ജാഗ്രത പാലിക്കണ മെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Previous Post Next Post