കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്; ഓണ സമ്മാനമെന്ന് വി. മുരളീധരൻ


കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉറപ്പ് നൽകിയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കേരള ബിജെപി നേതാക്കൾക്ക് ഒപ്പം റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വന്ദേ ഭാരത് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചത്.

വൈകാതെ നടപടികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മലയാളികൾക്കുള്ള ഓണസമ്മാനമാകും പ്രഖ്യാപനം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസന വേഗത്തിന് വലിയ പരിഗണന നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും മലയാളികളുടെ പേരിൽ നന്ദി പറയുന്നതായും വി. മുരളീധരൻ പറഞ്ഞു.
Previous Post Next Post