രാജ്യത്തിന്റെ അന്തസ്സു കാക്കാന്‍ നിയന്ത്രണ രേഖ കടക്കാനും തയ്യാര്‍; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്‌






 
    
 ലഡാക്ക് : വേണ്ടി വന്നാല്‍ നിയന്ത്രണ രേഖ മറികടക്കുമെന്ന് പാകിസ്ഥാന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. 

കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമ മടഞ്ഞ ധീരസൈനി കര്‍ക്ക് ദ്രാസില്‍ നടന്ന ചടങ്ങില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Previous Post Next Post