മറുനാടൻ മലയാളി ഓഫീസിൽ അർധ രാത്രി പൊലീസ് റെയ്ഡ്; മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു; ഷാജൻ സ്കറിയ ഒളിവിൽ തന്നെ





 തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലി ന്റെ തിരുവനന്തപുര ത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീ സ് പിടിച്ചെടുത്തു. 

29 കമ്പ്യൂട്ടറുകൾ, ക്യാ മറകൾ, ലാപ്ടോപ് എ ന്നിവയാണ് കൊച്ചി പൊ ലീസ് പിടിച്ചെടുത്തത്. 

രാത്രി 12 മണിയോടെ യാണ് റെയ്ഡ്. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടു ത്തിട്ടുണ്ട്. സ്ഥാപന ത്തിലേക്ക് പ്രവേശിക്ക രുതെന്ന് ജീവനക്കാ ർക്ക് നിർദ്ദേശം നൽ കിയായിരുന്നു അർധ രാത്രിയിലെ നടപടി.

 സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസു കളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. 

അതേസമയം ചാനൽ മേധാവി ഷാജൻ സ്കറിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് വ്യക്തമാ ക്കി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാ ണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി.

 പിവി ശ്രീനിജൻ എംഎൽഎ ക്കെതിരെ നടത്തിയ അപകീർത്തി കരമായ പരാമർശ ങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസി ന്റെ നടപടി. 

എസ്‌സി- എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തിൽ കേസെടുത്തത്. കേസിൽ ഷാജൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളി.


Previous Post Next Post