പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാടില്ല, തകർന്നത് കരിങ്കൽക്കെട്ട്; നിർമാണത്തിൽ അപാകതയില്ലെന്ന് ചീഫ് എൻജിനീയർ



 തിരുവനന്തപുരം: മാറനല്ലൂരില്‍ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ചീഫ് എൻജിനീയർ. പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാട് സംഭവിച്ചിട്ടില്ലെന്നും കരിങ്കൽക്കെട്ട് തകർന്നതാണ് പ്രശ്നമായത് എന്നുമാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നിർമാണത്തിൽ അപാകതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

കാട്ടാക്കട മാറാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. ജൂണ്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ച മലവിള പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്.

 വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്.

 ഇപ്പോള്‍ ഈ സ്ഥലത്ത് അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് ഇടിഞ്ഞതു കാരണം പാലത്തിന് ബലക്ഷയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Previous Post Next Post