ബാങ്കോക്ക് : തായ്‌ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം ഹനുമാന്‍. ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ സ്ഥാപിതമായതിന്റെ 50ാം വാര്‍ഷികമാണ് ഇത്തവണ. നാളെ മുതല്‍ 16 വരെ ബാങ്കോക്കിലാണ് മത്സരങ്ങള്‍.
ഭഗവാന്‍ രാമനു വേണ്ടി അസാധാരണ കഴിവുകളാണ് ഹനുമാന്‍ പ്രകടിപ്പിച്ചത്. വേഗത, ശക്തി, ധൈര്യം, ജ്ഞാനം തുടങ്ങി അസമാന്യ കഴിവുകള്‍ക്ക് ഉടമയാണ് ഹനുമാന്‍. അവിശ്വസനീയമാം വിധം വിശ്വസ്തതയും ഭക്തിയുമാണ് ഹനുമാന്‍ മുഖമുദ്ര- ഭാഗ്യ ചിഹ്നമായി ഹനുമാനെ തിരഞ്ഞെടുത്തതിന്റെ പശ്ചാത്തലം വ്യക്തമാക്കി ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ വ്യക്തമാക്കി.
കരുത്തുറ്റ സംഘവുമായാണ് ഇന്ത്യയും പോരിനെത്തുന്നത്. മലയാളി താരവും ലോങ് ജംപ് സെന്‍സേഷനുമായ മുരളി ശ്രീശങ്കര്‍, ഷോട് പുട്ട് താരം തജിന്ദര്‍പാല്‍ സിങ് അടക്കമുള്ളവരാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ ജ്വലിപ്പിക്കുന്നത്.