കോട്ടയം : കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളേജുകളും ഉൾപ്പെടുന്ന കേരള സാങ്കേതിക സർവകലാശാലയുടെ(KTU) ബി.ടെക് പരീക്ഷയിൽ ഓണേഴ്സും മൈനറും ഒരുമിച്ച് ലഭിച്ചസംസ്ഥാനത്തെ 123 പേരിൽ പാമ്പാടി ആർ.ഐ.ടി വിദ്യാർഥി ആദർശ്.കെ സിജുവും. ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജരും കോട്ടയം ബാറിലെ അഭിഭാഷകനുമായ അഡ്വക്കേറ്റ് സിജു കെ ഐസക്കിന്റെയും കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂൾ അധ്യാപിക ഷൈനി ആനി വർഗീസിന്റെയും മകനാണ്. സഹോദരി അർപ്പിത.കെ സിജു ആലുവ യു.സി കോളേജ് എം.എസ്. സി (സൈക്കോളജി) വിദ്യാർത്ഥിനി. സൗത്ത് പാമ്പാടി കോഴിവള്ളിൽ കുടുംബാംഗമാണ്.
പാമ്പാടിക്ക് അഭിമാനമായി ആദർശ് കെ. സിജു ,കേരള സാങ്കേതിക സർവകലാശാലയുടെ(KTU) ബി.ടെക് പരീക്ഷയിൽ ഓണേഴ്സും മൈനറും ഒരുമിച്ച് ലഭിച്ച സംസ്ഥാനത്തെ 123 വിദ്യാർഥികളിൽ.
Jowan Madhumala
0
Tags
Top Stories