നക്ഷത്രഫലം 2023 ആഗസ്ത് 27 മുതൽ സെപ്തംബർ 02 വരെ

ജ്യോതിഷ രംഗത്ത് പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിൽ ജോതിഷ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതൻ ..
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഇദ്ധേഹം 
ഫോൺ :  96563 77700
🔵അശ്വതി : തൊഴിൽ പരമായ കാര്യങ്ങളാൽ സ്വകുടുംബത്തിൽ  നിന്ന് അകന്നു കഴിയേണ്ടിവരും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. രോഗത്താൽ  വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി. 

🟠ഭരണി:  കുടുംബത്തിൽ നിലനിന്നിരുന്ന പലതരം  പ്രശ്നങ്ങളിൽ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ഔഷധ സേവ വേണ്ടിവരും . 
🟢കാർത്തിക  : നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണ് , ധനപരമായി അനുകൂലം , രോഗാവസ്ഥയിൽ കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും. 

🟤രോഹിണി:  കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്‍ക്ക് അനുകൂലമായ സമയം വിഹാഹ തീരുമാനം ആവാം,   ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും,  പഠനരംഗത്ത് മികവ് പുലര്‍ത്തും.

🟣മകയിരം  :  അനുകൂല വാരം , ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും. 

🟢തിരുവാതിര  : ഗൃഹനിര്‍മാണത്തിൽ പുരോഗതി  , കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

🔴പുണർതം   : സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും . 

🔵പൂയം : ആരോഗ്യ  സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. 
🟠ആയില്യം : മാനസികമായ  സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.


🟤മകം  :   ഗൃഹോപകരണങ്ങള്‍വാങ്ങുന്നതിന് അനുകൂലമായ സമയമാണ് ,   മേലധികാരികള്, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരില് നിന്നു സഹായം  ലഭിക്കും . ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.

🟣പൂരം  :   ധനപരമായ പുരോഗതി,  വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള് എന്നിവയിൽ വിജയം , വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും, സന്താനഗുണമനുഭവിക്കും. 
🟢ഉത്രം : നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിയും , ജോലിയിൽ ഉത്തരവാദിത്തങ്ങള് വർദ്ധിക്കും ,  ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത. 

🔴അത്തം  : ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന്  മോചനം , വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. 

🔵ചിത്തിര  : സമാപ്തിക വിഷമതകളിൽ നിന്ന് മോചനം ,   ധനകാര്യസ്ഥാപനങ്ങളില് നിന്നു സഹായത്തിൽ നിന്ന്  പണം കണ്ടെത്തും  . ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും.

🟠ചോതി  : സാമ്പത്തിക വിഷമതകൾ മറികടക്കും , വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

🟤വിശാഖം  : അവിചാരിത ധനലാഭം, ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. 

🟣അനിഴം  :  യാത്രകൾ വേണ്ടിവരും , അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ  തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

🟢തൃക്കേട്ട  :  ശരീരത്തിൽ ചെറിയ  പരിക്ക് പറ്റുവാൻ  സാദ്ധ്യത ,  ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

🔵മൂലം  :  പ്രവർത്തത്തിൽ  അലസത വർദ്ധിക്കുവാൻ ഇടയുണ്ട്,  പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും ,  കര്‍മരംഗം പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില് വിജയിക്കും.. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും,  ആരോഗ്യപ്രശ്നങ്ങൾ ശമിക്കും .

🟠പൂരാടം    : ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല് എന്നിവ സാധിക്കും. മനസുഖം നല്‍കുന്ന വാര്‍ത്തകള് ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും, . ധനപരമായ നേട്ടങ്ങൾ മനഃസുഖം 
നൽകും.

🔴ഉത്രാടം :  പൊതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള് വേണ്ടിവരും.  മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും. 

🟤തിരുവോണം:  സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും. 
🟣അവിട്ടം  : സാമ്പത്തിക വിഷമതകൾ നേരിട്ട്  തരണം ചെയ്യും , ഭൂമി വിൽപ്പനയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,  സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

🟢ചതയം :   യാത്രകള്  കൂടുതലായി വേണ്ടിവരും. പ്രവര്‍ത്തനങ്ങളില് മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം. ഭൂമി വാങ്ങല്, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര് ഉദ്യോഗസ്ഥര്‍ക്ക് ദിനം പ്രതികൂലം. 

🟡പൂരുരുട്ടാതി  :  ജീവിത പങ്കാളിക്ക് തൊഴിൽപരാമായ  ഉയർച്ച, പലതരത്തില് നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്ത്രലാഭമുണ്ടാകും.  ബിസിനസില് നേട്ടം. പ്രവര്‍ത്തനങ്ങളില് വിജയം. ഭക്ഷണസുഖം വര്‍ധിക്കും.

🔵ഉത്രട്ടാതി     : സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

🟠രേവതി    : തൊഴിലന്വേഷണങ്ങളിൽ വിജയം, താല്‍ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. രോഗാവസ്ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും., പൊതു പ്രവർത്തന രംഗത്ത് നേട്ടങ്ങൾ.
أحدث أقدم