കുവൈത്ത് സിറ്റി :ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഷുവൈഖ് തുറമുഖത്തെത്തി. കമാൻഡ് ഓഫ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് വെസ്റ്റേൺ ഫ്ലീറ്റിന്റെ കീഴിലുള്ള ഐഎൻഎസ് വിശാഖപട്ടണം, റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയെ കുവൈത്ത് നാവിക സേന ,അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.ഷുവൈഖ് തുറമുഖത്ത് നടന്ന സ്വീകരണ ചടങ്ങിൽ കുവൈത്തിലെ നിരവധി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും ത്രിവർണ പതാക ഉയർത്തി കപ്പലിനെ വരവേറ്റു.രണ്ടു ദിവസങ്ങളിലും കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടുദിവസവും വൈകീട്ട് ആറുമുതൽ ഏഴുവരെയാണ് സന്ദർശന സമയം. ഇതിനായി ഓൺലൈനായി നേരത്തെ അപേക്ഷ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. ഇതിനായി അപേക്ഷ സമർപ്പിച്ച ഭൂരിഭാഗം പേർക്കും എംബസിയിൽ നിന്ന് ഇത് വരെ അറിയിപ്പ് ലഭിച്ചിട്ടില്ല.അപേക്ഷകരുടെ ആധിക്യമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. 3000-ത്തോളം അപേക്ഷകരാണ് എംബസിയുടെ പ്രത്യേക ഫോമിൽ രജിസ്ട്രർ ചെയ്തിരുന്നതെങ്കിലും 300 പേർക്ക് മാത്രമാണ് കപ്പൽ സന്ദർശിക്കാനുള്ള അനുമതി ലഭ്യമായിട്ടുള്ളത്.ആദ്യം രജിസ്ട്രർ ചെയ്ത 300-പേരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്..ഇവരിൽ 100 പേരെ വീതം വിളിച്ച് കപ്പൽ സന്ദർശിക്കുവാനാണ് അവസരമാണ് ഒരുക്കിയിരിക്കുന്നത്
ഇന്ത്യൻ പടക്കപ്പൽ കുവൈത്തിലെത്തി; കാണാൻ അപേക്ഷ നൽകി നിരവധി പേർ, അവസരം 300 ആളുകൾക്ക് മാത്രം
ജോവാൻ മധുമല
0
Tags
Top Stories