ആകാശപ്പാതയുടെ ബലം പരിശോധന. കോട്ടയം നഗരത്തിൽ നാളെ മുതൽ 4 ദിവസം രാത്രിയിൽ ഗതാഗത നിയന്ത്രണം.


19, 20, 21, 22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 മണി വരെയാണ് കിറ്റ്കോയുടെ നേതൃത്വത്തിൽ  പരിശോധന നിശ്ചയിച്ചിരിക്കുന്നത്.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്​ ബല പരിശോധന നടക്കുന്നത്.
ഗതാഗതക്കുരുക്കിന് ഇടവരുത്താതെ രാത്രി സമയത്ത് നിലവിലെ നിർമാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ്​ നിർദേശം.
ഈ റിപ്പോർട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ, അതോ പൊളിച്ച് നീക്കണോ എന്ന് കോടതി നിർദ്ദേശിക്കുന്നത്.

 *രാത്രി 10 PM - 6 AM വരെയുള്ള കോട്ടയം പട്ടണത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ* 👇

തിരുവനന്തപുരം ഭാഗത്തു നിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാര വാഹനങ്ങൾ നാട്ടകം സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് പാറേച്ചാൽ ബൈപാസ് വഴി തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന് വഴി പോകണം.
കെ.കെ. റോഡിലൂടെ ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കലക്ടറേറ്റ് ജങ്​ഷനിൽ നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി, ടി.എം.എസ് ജംങ്ഷനിലെത്തി സിയേഴ്സ് ജങ്​ഷൻ വഴി പോകാം.
ഏറ്റുമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ നാഗമ്പടം സിയേഴ് ജങ്​ഷനിൽ നിന്ന് തിരിഞ്ഞ് ടി.എം.എസ് ജങ്ഷനിലെത്തി, ഗുഡ് വിൽ വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Previous Post Next Post