കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തി രുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്.
മുഖ്യമന്ത്രി ഉള്ളതിനാൽ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരു ടെ നിയന്ത്രണത്തിലാ യിരിക്കും. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാ ക്കിയിരിക്കുന്നത്.
കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയുണ്ടാകും.
വന്ദേ ഭാരത് എക്സ്പ്ര സിന് സ്റ്റോപ്പുള്ള എറണാകുളം വരെയു ള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്.