വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജമദ്യ ശേഖരം പിടികൂടി. 1000 കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വിൽപ്പനയ്ക്കാണ് ഇവ തയ്യാറാക്കിയത്.




ബാലരാമപുരം ഉച്ചക്കടയിൽ വിൽപന നടത്തുന്നതിനിടെയാണ് മൂവർസംഘത്തെ എക്സൈസ് പിടികൂടിയത്. മലയിൻകീഴ് സ്വദേശികളായ സന്തോഷ്‌കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. സന്തോഷ് കുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യമാണ് പിടികൂടിയത്.
أحدث أقدم