പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് നാലുവർഷം. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനൊരു ദിവസം വീട്ടിലിരിക്കുമ്പോൾ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞെന്നും എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പോലീസ് പറഞ്ഞെന്നും വൃദ്ധ. താനല്ല പ്രതിയെന്ന പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും വൃദ്ധ പറയുന്നു.
1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. പുതുശ്ശേരി സ്വദേശി ഭാരതിക്കെതിരെയാണ് പരാതി നൽകിയത്. 1998 ൽ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതിക്ക് പകരം 2019 ൽ പൊലീസ് അറസ്റ്റ് ചെയ്തത് 84 കാരിയെ. പ്രതി മാറിയ വിവരം അറിയുന്നത് സാക്ഷി വിസ്താരത്തിലാണ് യഥാർത്ഥ പ്രതി തെറ്റായ മേൽവിലാസം നൽകി കബളിപ്പിച്ചതായി പരാതിക്കാർ വ്യക്തമാക്കി. യഥാർത്ഥ പ്രതി 84 കാരിയല്ലെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചു. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാർ പറഞ്ഞു.