കുവൈറ്റിൽ വാഹനത്തിന് മുകളിൽ സൈൻ ബോര്‍ഡ് പൊട്ടി വീണ് മലയാളി മരിച്ചു


കുവൈത്തില്‍ യാത്രക്കിടെ വാഹനത്തിന് മുകളിൽ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപിനു സമീപം ടി.സി. ഷഹാദ് (48) ആണ് മരിച്ചത്. മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. പിതാവ് പരേതനായ മുല്ലപ്രത്ത് പുതിയപുരയില്‍ അബ്ദുറഹിമാന്‍, മാതാവ് ടി സി സൈനബ. ഭാര്യ പിപി ജസീല, മക്കള്‍ മുഹമ്മദ്, സാമില്‍ സാക്ക്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
Previous Post Next Post