സൗദി: വികസന കുതിപ്പില്‍ നില്ക്കുന്ന സൗദി അറേബ്യ ഒരു പുതിയ താത്ക്കാലിക വര്‍ക്ക് വിസ കൂടി കൊണ്ടുവന്നിരിക്കുന്നു. ഹ്രസ്വകാല ജോലികള്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. നേരത്തേ ഉണ്ടായിരുന്ന വര്‍ക്ക് വിസിറ്റ് വിസയില്‍ നിന്നും തികച്ചും ഭിന്നമാണിത്. വര്‍ക്ക് വിസിറ്റ് വിസ, സാങ്കേതിക വിദഗ്ധര്‍ക്കും, എഞ്ചിനീയര്‍ പോലുള്ള ചില പ്രത്യേക തസ്തികകള്‍ക്കും വേണ്ടിയായിരുന്നു. പ്രധാനമായും കിഴക്കന്‍ പ്രവിശ്യകളിലെ ഓയില്‍ ഇന്ഡസ്ട്രിയിലെ റൊട്ടേഷണല്‍ തൊഴിലാളികള്ക്കായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.
എന്നാല്‍, ഈ പുതിയ വിസ അനുവദിച്ചതോടെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് വാതായനങ്ങള്‍ തുറക്കുകയാണ്. സാധാരണ വര്‍ക് വിസ പുരുഷ തൊഴിലാളികള്‍ക്കും 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രമായിട്ടായിരുന്നു പരിമിതപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, പുതിയ താത്ക്കാലിക വര്‍ക്ക് വിസ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുകയും, വലിയൊരു വിഭാഗം ആളുകളെ ഉള്‍ക്കൊള്ളുകയും ചെയ്യും.
മറ്റു വര്‍ക്ക് വിസകളെക്കാള് പുതിയ താത്ക്കാലിക വര്‍ക്ക് വിസ ലഭിക്കുവാന്‍ ഏറെ എളുപ്പമുള്ള ഒന്നാണ്. സൗദിയില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുകയും അവര്‍ നിങ്ങളെ ക്ഷണിക്കുകയും സ്പോണ്സര് ചെയ്യുകയും ചെയ്താല്‍ ഈ വിസ ലഭിക്കും. ഒരു ഏകാംഗ വ്യാപാരിക്കോ, ഒരു കമ്പനിയുടെ സൗദിയിലുള്ള ശാഖയ്ക്കോ ഇപ്രകാരം നിങ്ങളെ സ്പോണ്സര് ചെയ്യാന്‍ കഴിയും. ഇതിനായി നിങ്ങള്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സ്പോണ്‍സര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വില ലഭ്യമാകും.
സൗദിയിലെ വിവിധ അധികാര സ്ഥാപനങ്ങളില്‍ റെജിസ്ട്രേഷനുകള്‍ ഉള്ള കമ്പനികള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ വിസ സ്പോണ്സര് ചെയ്യാന്‍ കഴിയും. ഒരിക്കല്‍ വിസ ലഭിച്ചാല്‍, 90 ദിവസങ്ങള്‍ വരെ നിങ്ങള്‍ക്ക് സൗദിയില്‍ ജോലി ചെയ്യാന്‍ കഴിയും.