നിരക്ക് വർധന, ലോ‍ഡ് ഷെഡിങ്; വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം


 



 തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.

 നിരക്ക് വർധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാൽ കടുത്ത തീരുമാനങ്ങളു ണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

കടുത്ത നിയന്ത്രണങ്ങളും ചാർജ് വർധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്ഇബി ചെയർമാൻ ഉന്നതതല യോഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ നടപടികൾ.


Previous Post Next Post