കുവൈറ്റ് ഓണ പൂക്കള മത്സരം തിരുവോണനാളിൽ ,വീടുകളിൽ ഇടുന്ന പൂക്കളം അവരുടെ വീടുകളിൽ ചെന്ന് ജഡ്ജ്മെന്റ് ചെയ്തായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റിലെ മലയാളികൾക്കായി  തിരുവോണ ദിവസം ഓണപൂക്കള മത്സരം നടത്തുന്നു. വീടുകളിൽ ഇടുന്ന പൂക്കളം അവരുടെ വീടുകളിൽ ചെന്ന് ജഡ്ജ്മെന്റ് ചെയ്യുന്നതായിരിക്കും. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കെ.ഡി.എൻ.എ സെപ്തംബര് 8 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഓണാഘോഷ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.  

അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത ജനറൽ സെക്രട്ടറി സുബൈർ എം.എം. ജനറൽ കൺവീനർ സുരേഷ് മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിഭവ സമൃദമായ ഓണ സസ്യ, വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം ഓണാഘോഷത്തിന്റെ മുഖ്യ ആകര്ഷകങ്ങളാണ്.  കൂടുതൽ വിവരങ്ങൾക്ക് 55067272 എന്ന നമ്പറിലോ 97465522 എന്ന വാട്സ് ആപ്പ്നമ്പറിലോബന്ധപ്പെടാവുന്നതാണ്.
Previous Post Next Post