പുതുപ്പള്ളിയിൽ ഇന്നത്തെ പോര് അച്ഛനും മകനും തമ്മിൽ; ചാണ്ടി ഉമ്മന് വേണ്ടി എ കെ ആന്റണിയും; ലിജിൻ ലാലിന് വോട്ട് തേടി അനിൽ ആന്റണിയും



കോട്ടയം: പുതുപ്പള്ളിയിൽ ഇന്നത്തെ പോര് അച്ഛനും മകനും തമ്മിൽ. പുതുപ്പള്ളിയിലെ കോൺഗ്രസ്സ് – ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് എത്തുന്നത് എ കെ ആന്റണിയും അനിൽ ആന്റണിയും. 

ഇതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. അതേസമയം ബിജെപി സ്ഥാനാർത്ഥി ലിജിന് വേണ്ടി അനിൽ ആന്റണിയും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. 

 പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്.

മൂന്ന് മുന്നണിക ളുടെയും പ്രധാന നേതാക്ക ളെല്ലാം കളം നിറഞ്ഞ് പ്രചാരണ രംഗത്തുണ്ട്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളി ലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്.
Previous Post Next Post