മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി




 ചങ്ങനാശ്ശേരി :  ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് (ബുധനാഴ്ച) രാവിലെയാണ് ഇവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. 

ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.


أحدث أقدم