ഓടികൊണ്ടിരുന്ന ലോറിയുടെ എഞ്ചിനടിയിൽ നിന്നും തീ പടർന്നു; ഡ്രൈവർ ഇറങ്ങിയോടി, ഒഴിവായത് വൻദുരന്തം



 പാലക്കാട് : പാലക്കാട് കൂട്ടുപാതയിൽ ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചരക്ക് കയറ്റാനായി കഞ്ചിക്കോട്ടേക്ക് പോയ ലോറിക്കാണ് തീപിടിച്ചത്. 

മരുത റോഡ്‌ ബിപിഎൽ കൂട്ടുപാത ജംക്‌ഷനു സമീപം ദേശീയപാത സർവീസ്‌ റോഡിൽ ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട് ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. 

കഞ്ചിക്കോട്‌ സ്വകാര്യ ടയർ അസംസ്കൃത കമ്പനിയിലേക്ക്‌ ലോഡ്‌ കയറ്റാനായി മലപ്പുറ ത്തു നിന്ന് വന്നതാണ് ലോറി. ലോറിയുടെ എഞ്ചിനടയിൽ നിന്നാണ് തീ പടർന്നത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ അറിയിച്ച തിനെ തുടർന്ന് ഡ്രൈവർ മലപ്പുറം സ്വദേശി മൻസൂർ (46) ഇറങ്ങിയോടുകയായി രുന്നു.

കഞ്ചിക്കോട്‌ നിന്നും പാലക്കാട്‌ നിന്നും ഓരോ യൂണിറ്റ്‌ അഗ്നിരക്ഷാ സേനാം ഗങ്ങൾ എത്തിയാണ് തീയണച്ചത്. ലോറി ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Previous Post Next Post