Breaking News
ന്യൂഡൽഹി : പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് തീയതിയായി.
പുതുപ്പള്ളിയിൽ സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.
*പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്*
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തീയതിയായി
പുതുപ്പള്ളിയിൽ സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും
സെപ്തംബർ 8 നാണ് വോട്ട് എണ്ണൽ
മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിനാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി 21നാണ്.
പുതുപ്പള്ളി ഉള്‍പ്പടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.