അബുദാബി: ദുബായിൽ മലയാളി പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശി എരഞ്ഞിക്കാട്ടിൽ നിസാർ(26) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
നിസാറിനെ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിയിലെ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസിന്റെ പ്രവർത്തകർ അറിയിച്ചു. അവിവാഹിതനാണ്