ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു: ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ ഇടം 'ചന്ദ്രമാത ശിവശക്തി പോയിന്റ്'; പ്രഖ്യാപിച്ച് പ്രധാനമന്ത്രി


ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. 'വിദേശത്തായിരുന്നപ്പോഴും എന്റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു'. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. വിദേശത്തായിരുന്നപ്പോഴും തന്റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും സല്യൂട്ട്. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ ഇടം ചന്ദ്രമാത ശിവ ശക്തി എന്ന് അറിയപ്പെടുമെന്നും മോദി പറഞ്ഞു.
أحدث أقدم