തൃശൂർ : ട്രാൻസ്ഫോർമറിന്റെ കാലിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പരിയാരം അങ്ങാടിയി ലാണ് അപകടം.
കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹനന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്.
ചാലക്കുടിയിൽ നിന്നു കുറ്റിക്കാട്ടേക്ക് മടങ്ങു മ്പോൾ പരിയാരം അങ്ങാടിയിൽ വച്ചാണ് അപകടം. നാട്ടുകാരാണ് ഇരുവരേ യും ആശുപത്രിയിൽ എത്തിച്ചത്.
തുളസിയാണ് രാഹുലിന്റെ അമ്മ. സഹോദരി: തുഷാര. റീനയാണ് (ഇറ്റലി) സനലിന്റെ അമ്മ. സഹോദരി: സോന.