കണ്ണൂരില്‍ പോലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: അത്താഴക്കുന്നിന് സമീപം പോലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അത്താഴക്കുന്ന് സ്വദേശികളായ കെ. അഖിലേഷ് (26,) ടി. അഭയ് (22), പിഎം. അന്‍സീര്‍ എന്നിവരാണ് പിടിയിലായത്.
സംശയകരമായ സാഹചര്യത്തില്‍ പ്രതികളെ കണ്ട പോലീസ് ചോദ്യം ചെയ്യുകയും ഇതില്‍ പ്രകോപിതരായ പ്രതികള്‍ പോലീസിനെ ക്ലബിനകത്തിട്ട് ആക്രമിക്കുകയായിരുന്നു. ഈ സമയം പുറത്തുണ്ടായ മറ്റൊരു പ്രതി പോലീസിനെ പുറത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. പോലീസ് ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ പൂട്ട് തകര്‍ത്താണ് പോലീസുകാരെ മോചിപ്പിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐ സി.എച്ച്. നസീബ്, സി.പി.ഒ. അനീസ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐ സവ്യസാചി, സി.പി.ഒ. സുമേഷ്, സുകേഷ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. അതേസമയം, പ്രതികളെ പോലീസ് തള്ളുന്നതും വലിച്ചിഴയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.