കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക.

adpost
അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ എയർ ഇന്ത്യ എക്‌സ്പ്രസ് ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന.
Previous Post Next Post