കോഴിക്കോട് : അള്ളാഹു മിത്താണെ ന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറയുമോയെ ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഓരോ മതത്തിന്റെ ദൈവങ്ങള്‍ ഒക്കെ മിത്താണോ സത്യമാ ണോ എന്നൊക്കെ പറയാന്‍ ആരാണ് ഷംസീറിന് അവകാശം നല്‍കിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
തുടര്‍ച്ചയായി ഹിന്ദുക്കളെ ആക്ഷേപി ക്കുക എന്നിട്ട് അപ്പുറ ത്ത് ഒരു ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. നിയമസഭയുടെ തലവ നായ ഷംസീര്‍ ഭരണഘ ടനയെ മുറുകെ പിടിക്കേണ്ട ആളാണ്. എല്ലാ മതങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കേണ്ട ആളാണ്.
കുറേനാളായി മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ ഇത്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്. ഏത് വിഷയം കൈകാര്യം ചെയ്യുമ്പോഴും അതിന കത്ത് ഒരു ദുഷ്ടലാ ക്കോട് കൂടിയാണ് ഇത്തരം നേതാക്കള്‍ പ്രസ്താവന നടത്തുന്ന ത്. അതിനെ സിപിഎം നേതൃത്വം പ്രോത്സാഹി പ്പിക്കുകയാണ്. സ്പീക്കറുടെ ഗണപതി ക്കെതിരായ പ്രസ്താവ ന സ്വഭാവികമായോ യാദൃച്ഛികമായോ ഉണ്ടായതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഷംസീര്‍ മുസ്ലീം സമുദാ യത്തെ പരസ്യമായി മഹത്‌വത്കരിക്കുകയും ഹിന്ദുക്കളുടെ ആരാധാനമൂര്‍ത്തികള്‍ അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുകയു മാണ് ചെയ്യുന്നത്. പരസ്യമായ പരമത നിന്ദയാണ് ഷംസീര്‍ നടത്തിയത്.
ഐഎസ്ആര്‍ഒ മതുല്‍ എല്ലാ ഔദ്യോഗി ക സംവിധാനങ്ങളും അവരുടെ നല്ല തുടക്ക ങ്ങളും ഗണിപതി ഹോമം നടത്തിയാണ് തുടങ്ങാറുള്ളത്. ഈ രാജ്യം മുഴുവന്‍ ആദരി ക്കുന്ന ഗണപതിയെ ഇത്ര പരസ്യമായി ആക്ഷേപിക്കാനുള്ള ധൈര്യം ഉണ്ടായത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സ്വന്തം മതത്തെക്കുറിച്ച് ഇത്തരം പരാമര്‍ശം ഷംസീര്‍ പറയുമോ?. അള്ളാഹുവിനെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹ ത്തിന്റെ കൈ അല്ല എല്ലാം വെട്ടും. എല്ലാ മതഗ്രന്ഥങ്ങളിലും പറഞ്ഞതിനെ വിമര്‍ശി ക്കാനാണെങ്കില്‍ ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകു മോ?. ഇത് മ്ലേച്ചമായ സമീപനമാണ്.
ഷംസീറിന്റെ ധിക്കാരം മുഖ്യമന്ത്രി എന്തുകൊ ണ്ടാണ് തിരുത്താത്ത തെന്നും സുരേന്ദ്രന്‍ ചോദിച്ചു.