കോട്ടയം : ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയതിന് ഏറ്റുമാനൂർ സ്വദേശി യെ കോട്ടയം എക്സൈ സ് സർക്കിൾ ഇൻസ്‌പെക്ടർ ഇ. പി സിബിയുടെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തു.
കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വെട്ടിമുകളിൽ ഓട്ടോറിക്ഷയിൽ 45 ലിറ്റർ വിദേശ മദ്യം വില്പനക്കായി കൊണ്ടുവന്ന പുന്നത്തുറ പിടിക്കൂട്ടി ൽ വീട്ടിൽ രതീഷ് ചന്ദ്രൻ (40) ആണ് അറസ്റ്റിലായത്. ഡ്രൈ ഡേ ദിവസം ഇയാൾ
മദ്യവില്പന നടത്തി വരുന്നതിനിടെയാണ് പിടിയിൽ ആകുന്നത്. തൊണ്ടിയായി ഇയാളിൽ നിന്ന് 45 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 9030 രൂപയും, മേൽ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫിസർമാരായ ബാലചന്ദ്രൻ എ. പി, ആനന്ദരാജ്. ബി,ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അജിത് കുമാർ കെ. എൻ, ഡ്രൈവർ അനസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.