കൊച്ചി : സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാ യിരുന്നു.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ തിരുവനന്തപുരം വലിയവിളയില്‍ നടക്കും.
സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിത നാവുന്നത്. ഏറെക്കാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയാ യി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തിൽ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു.
1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്ര ത്തിലൂടെയാണ് മലയാള സിനിമരംഗ ത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു.