കോഴിക്കോട്: കുന്ദമംഗലത്ത് ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം.
ജോവാൻ മധുമല
0
Tags
Top Stories