മണർകാട്സമ്പൂർണ ഊർജസംരക്ഷിത ഗ്രാമപദ്ധതി' നടപ്പാക്കും


കോട്ടയം : സംസ്ഥാന എനർജി മാനേജ്മെന്റ് വകുപ്പും ഊർജമിത്ര പുതുപ്പള്ളിയുടെയും സഹകരണത്തോടെ മണർകാട് സെന്റ് മേരീസ്‌ ഐടിഐ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണത്തിന്റെ പ്രാധാന്യവും, വീടുകളിലെ വൈദ്യുതി നഷ്ടം,  അത്യാവശ്യ അറ്റകുറ്റപ്പണികൾ  നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിനും, അലക്ഷ്യമായ വൈദ്യുതി ഉപയോഗം കൊണ്ട്  അപകടങ്ങൾ ഒഴിവാക്കുന്നതിനും ആവശ്യമായ ബോധവൽക്കരണം നടത്തി മണർകാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ *സമ്പൂർണ്ണ ഊർജ്ജ സുരക്ഷിതഗ്രാമം* ആക്കുന്നതിന്റെ ആദ്യഘട്ടം 2023 ആഗസ്റ്റ് 22  ചൊവ്വാഴ്ച രാവിലെ 10ന് മണർകാട് സെന്റ് മേരീസ് ഐടിഐയിൽ വെച്ച് മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി ശ്രീ.ദീപു തോമസ് ജേക്കബ് പൈലിത്താനത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ ഐടിഐ മാനേജർ വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നതും, ബോധവൽക്കരണ സെമിനാറിന് ശ്രീ.ശശി ബി. മറ്റം ( റിട്ടയേഡ്  അസിസ്റ്റന്റ്  എൻജിനീയർ കെ എസ് ഇ ബി ) ശ്രീ. ടി.ആർ. രാജൻ ( ഊർജ്ജമിത്ര ജില്ല കോഡിനേറ്റർ ) നേതൃത്വം നൽകുകയും ചെയ്യും .പ്രമുഖ ഗൃഹോപകരണ കമ്പനിയായ *വിഗാർഡിന്റെ* ഗൃഹോപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും
Previous Post Next Post