വീണ്ടും അധികാരത്തിലെത്തിയാൽ സി.പി.എം നശിക്കുമെന്ന് സച്ചിദാനന്ദൻ




 തിരുവനന്തപുരം : വീണ്ടും അധികാരത്തിൽ എത്തുന്നത് കേരളത്തിൽ സിപിഎം പാർട്ടിയെ നശിപ്പിക്കുമെന്ന് സച്ചിദാനന്ദൻ.

 ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. അടുത്ത തവണ ഭരണത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് ഞാൻ എന്റെ സഖാക്കളോട് പറയാറുണ്ട്.

 മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിൽ എത്തിയാല്‍ സ്വാഭാവികമായും ഏകാധിപത്യ സ്വഭാവം കൈവരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

أحدث أقدم