സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് അക്ഷയ ആലപ്പുഴ ജില്ല ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം.
സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച രസീത് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അക്ഷയ കേന്ദ്രത്തില്‍ സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമാക്കിയില്ലെങ്കിലോ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം.
ജില്ല ഓഫീസ്: 0477 2248130,
സിറ്റിസണ്‍ കോള്‍ സെന്റര്‍ നം.:155300.
ഇ-മെയില്‍: adpoalpy.akshaya@kerala.gov.in.