നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു പരിശോധിച്ചു

 


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി (Kochi Airport Bomb Threat). അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു പരിശോധിച്ചു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.



രാവിലെ 10:40ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്ക് നീങ്ങിയതിനുശേഷമാണ് സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് വിമാനം തിരിച്ചുവിളിച്ചു യാത്രക്കാരെയും ലഗേജും പുറത്തിറക്കി ബോംബ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങുകയായിരുന്നു.പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം ബെംഗളൂവിലേക്ക് തിരിച്ചു.
Previous Post Next Post