ചങ്ങനാശ്ശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. ചെയർ പേഴ്സണായി സ്വതന്ത്രാംഗം ബീനാ ജോബിയെ തെരെഞ്ഞെടുത്തു.
ചെയർപേഴ്സൺ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അംഗം ഷൈനി ഷാജിയെയാ ണ് ബീനാ ജോബി പരാ ജയപ്പെടുത്തിയത്.
37 അംഗ കൗൺസിലിൽ എൽഡിഎഫി ന് സ്വതന്ത്രാംഗത്തിന്റേയും കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച രണ്ടംഗങ്ങളുടെയും പിന്തുണ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർ ത്ഥിക്ക് 19 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർ ത്ഥിക്ക് 14 വോട്ടുകൾ ലഭിച്ചു.
വൈസ് ചെയർമാൻ യുഡിഎഫി ലെ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒരു വർഷത്തേക്കാണ് ബീനാ ജോബിയുടെ കാലാവധി. ഒരു വർഷത്തിന് ശേഷം സിപിഎമ്മിനാണ് അദ്ധ്യക്ഷ സ്ഥാനത്തിനുള്ള അവകാശം.