'കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന ചെറു സൂചന പോലും കാണുന്നില്ല'- പൊതു മരാമത്ത് വകുപ്പിനെതിരെ ജി സുധാകരൻ



 
 ആലപ്പുഴ : പൊതു മരാമത്ത് വകുപ്പിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിസ്ഥാന മേഖലയിലെ വികസനങ്ങൾ കാണാതെ പോകരുതെന്നു അദ്ദേഹം തുറന്നടിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ വിമർശനം. 

കഴിഞ്ഞ ഗവൺമെന്റ് നൽകിയ വികസനങ്ങളുടെ ഒരു ചെറു സൂചന പോലും ഇപ്പോൾ വരുന്ന വാർത്തകളിൽ കാണുന്നില്ല. 

മാറി മാറി വരുന്ന ഓരോ ഗവൺമെന്റും ചെയ്ത കാര്യങ്ങൾ ഓർക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post