തിരുവനന്തപുരം : നെയ്യാറ്റിന്‍കരക്ക് സമീപം പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മാരകം തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം.
ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരക വും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ സ്ഥാപിച്ചത്.
സ്മാരകവും സ്തൂപവും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. അക്രമ ത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ഡിവൈ എഫ്‌ഐ നിഷേധിച്ചു .